തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട മുപ്പതാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK) ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട "ചാവുകല്യാണം" എന്ന സിനിമയുടെ സംവിധായകനും മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു ബി. ബീനയെ കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അഭിനേതാവ് നിതീഷ് ഭാസ്കർ ചടങ്ങിൽ പങ്കെടുത്തു. ......
ഇന്ത്യയുടെ ഏറ്റവും സുപ്രധാന ശുദ്ധജല മത്സ്യത്തിനായി സംരക്ഷണ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നുഇന്ത്യയിലെ ഏറ്റവും സുപ്രധാന ശുദ്ധജല മത്സ്യങ്ങളിലൊന്നായ ഹമ്പ്ബാക്ക്ഡ് മഹ്സീർ (Tor remadevii) സംരക്ഷിക്കുന്നതിനുള്ള സമഗ്ര പ്രവർത്തന പദ്ധതി രൂപീകരിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) അന്താരാഷ്ട്ര കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മഹ്സീർ ട്രസ്റ്റ് (യുകെ), ബോർൺമൗത്ത് സർവകലാശാല (യുകെ), കേരള സംസ്ഥാന വനം വകുപ്പ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് വർക്ക്ഷോപ്പ് നടന്നത്.ഏകദേശം 60 കിലോഗ്രാം വരെ ഭാരമെത്തുന്ന ഹമ്പ്ബാക്ക്ഡ് മഹ്സീർ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണ്. ......
കൊച്ചി : മരണാനന്തര അവയവ ദാനത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് നടപടികളുടെ പ്രചരണാര്‍ത്ഥവും റോട്ടറി കൊച്ചിന് ഡൗണ്ടൗണ്, ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205, എം.ജി യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍, കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെ സോട്ടോ) എന്നിവരുടെ സഹകരണത്തോടെ ഈ മാസം 31 ന് (31.01.2026 ശനി) എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'റിപ്പിള്‍സ് ഓഫ് ലൈഫ് ' പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കെ.മത്തായി, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള സ്റ്റേറ്റ് ട്രഷറര്‍ ബാബു കുരുവിള, ഐ.എം.എ കൊച്ചി ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന്, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള സെക്രട്ടറി വിനു വി നായര്‍, റോട്ടറി കൊച്ചിന് ഡൗണ്ടൗണ് പ്രസിഡന്റ് മേജര്‍ സൂസി പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ലഗൂണിൽ നിന്ന് ക്രസ്റ്റേഷ്യ വിഭാഗത്തിൽപെട്ട അതീവ പ്രാധാന്യമുള്ള ഒരു സൂക്ഷ്മ സമുദ്രജീവിയെ കണ്ടെത്തി. ഹാർപാക്ടികോയിഡ് കോപിപോഡ് എന്ന (Harpacticoid copepods) ഈ ജീവിയെ Indiaphonte bijoyi എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ് സിവിൽ ഡിവിഷൻ സ്കിൽ ഡെവലപ്മെന്റ് ഹബ്ബ് നടത്തുന്ന ത്രിദിന സ്കിൽ ഡെവലമെൻറ് ട്രെയിനിങ് പ്രോഗ്രാം പ്രിൻസിപ്പാൾ ഇൻ ചാർജ് പ്രൊഫ.ധന്യ.റ്റി ഉദ്ഘാടനം ചെയ്തു. ഈ ത്രിദിന പരിശീലന പരിപാടിയിൽ ഓട്ടോ കാഡ്,ത്രീഡി മാക്സ്,ഫോട്ടോ ഷോപ്പ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും. ......
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റും (KILE) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അപ്ലൈഡ് എക്കണോമിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് സമാപിച്ചു.
കോൺഫറൻസിൻ്റെ ഭാഗമായി തൊഴിൽ - കുടിയേറ്റം - തൊഴിൽ ചട്ടങ്ങൾ: പരസ്പര ബന്ധങ്ങളും സ്വാധീനവും, തൊഴിലിടത്തെ ആരോഗ്യം - സുരക്ഷ - ക്ഷേമം, അസംഘടിത മേഖല - ഗിഗ് ഇക്കോണമി - പ്ലാറ്റ്ഫോം അധിഷ്ഠിത തൊഴിലുകൾ, നിർമിത ബുദ്ധിയും തൊഴിൽ ഉൽപ്പാദനക്ഷമതയും എന്നീ വിഷയങ്ങളിലായി അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ പ്രഖ്യാപിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) പിഎച്ച്.ഡി സ്കോളർമാരായ മുഹ്സിന കെ. ഹംസ & അർജുൻ ഗിരിജൻ എന്നിവരടങ്ങുന്ന ടീം, കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ......
ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ കാണിക്കയായി ലഭിക്കുന്ന നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താൻ ആളില്ല. പണം എണ്ണുന്നതിനായി ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ ഭണ്ഡാരങ്ങളിൽ പണം കുന്നുകൂടുകയാണ് എന്നാണ് റിപ്പോർട്ട്. ......
ഹൈദരാബാദ്: ഇബിജി ഗ്രൂപ്പ് തങ്ങളുടെ പ്രീമിയം വെൽനസ് ബ്രാൻഡായ 'കാൾട്ടൺ വെൽനസ്'-ൻ്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മൃണാൾ താക്കൂറിനെ പ്രഖ്യാപിച്ചു. ആരോഗ്യകരമായ ജീവിതശൈലിയോടും മാനസിക ഉല്ലാസത്തോടും മൃണാൾ പുലർത്തുന്ന താൽപ്പര്യമാണ് ഈ സഹകരണത്തിന് പിന്നിലെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ. ......
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം കത്തുന്നു. 37 വയസുള്ള കവിയത്രിയായ റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. മൂന്ന് മക്കളുടെ അമ്മയായ റെനി കാറിൽ നിന്നിറങ്ങാൻ നൽകിയ നിർദ്ദേശം ലംഘിച്ചെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർ വെടിയുതിർത്തത്. ......
മുംബൈ: ശാരീരിക പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് പർവ്വതാരോഹണ രംഗത്ത് പുതിയ ലോകറെക്കോർഡ് കുറിച്ച് ചോൻസിൻ ആങ്മോ). ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് (ഏഷ്യ), എൽബ്രസ് (യൂറോപ്പ്), കിളിമഞ്ചാരോ (ആഫ്രിക്ക) എന്നിവ കീഴടക്കുന്ന ലോകത്തിലെ ഏക കാഴ്ചപരിമിതിയുള്ള വനിത എന്ന അപൂർവ്വ നേട്ടമാണ് ഹിമാചൽ സ്വദേശിനി സ്വന്തമാക്കിയത്.
2025 ജനുവരി ആദ്യവാരം ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ (5,895 മീറ്റർ) കീഴടക്കിയതോടെയാണ് ആങ്മോ ഈ ചരിത്രനേട്ടത്തിൽ എത്തിയത്. ......